വിവരാവകാശ നിയമത്തിന് കീഴില്‍ ബി.സി.സി.ഐ വരണമെന്ന നിര്‍ദേശവുമായി നിയമകമ്മീഷന്‍

BCCI-CRICKET

മുംബൈ: വിവരാവകാശ നിയമത്തിന് കീഴില്‍ ബി.സി.സി.ഐയെ കൊണ്ട് വരണമെന്ന് വ്യക്തമാക്കി നിയമകമ്മീഷന്‍. ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദേശീയ കായിക സമിതിയായി ബി.സി.സി.ഐയെ മാറ്റി വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് കമീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് മുമ്പാകെയാണ് സമിതി 124 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പൊതുജനത്തിന് വിലയിരുത്താന്‍ കഴിയുന്ന എജന്‍സിയാക്കി ബി.സി.സി.ഐയെ മാറ്റണമെന്നാണ് നിയമകമീഷന്‍ നിര്‍ദേശിച്ചത്.

Top