ബി സി സി ഐ ആഭ്യന്തര ക്രിക്കറ്റര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു

BCCI-CRICKET

മുംബൈ: ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ച് ബി സി സി ഐ. ശമ്പളത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും ഐ പി എല്‍ താരങ്ങള്‍ക്കും വലിയ തുക ശമ്പളമായി ലഭിക്കാറുണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. ഇതിന് മാറ്റം വരുത്തിയാണ് ബി സി സി ഐയുടെ തീരുമാനം.

20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അധികം കളിച്ചിട്ടുള്ള താരങ്ങള്‍ക്ക് ദിവസേന 60,000 രൂപ മാച്ച് ഫീ ആയി ലഭിക്കും. അതില്‍ താഴെ മത്സരങ്ങള്‍ കളിച്ചിട്ടുള്ളവര്‍ക്ക് 45,000 രൂപ വീതമാവും ലഭിക്കുക. ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്ക് ഈ തുക പകുതിയാവും. ഇതോടൊപ്പം 1000 രൂപ ദിവസച്ചെലവുകള്‍ക്കായും ലഭിക്കും. ഇപ്പോള്‍ മാച്ച് ഫീ ആയി ദിവസേന 35,000 രൂപയാണ് ലഭിക്കുന്നത്.

വൈറ്റ് ബോള്‍ ക്രിക്കറ്റിലും ശമ്പളം വര്‍ധിപ്പിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ 35,000 രൂപയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 17,500 രൂപയും വീതമാണ് താരങ്ങള്‍ക്ക് മാച്ച് ഫീ ലഭിക്കുക.

Top