രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍ രത്നാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് ബിസിസിഐ

ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, വതിനാ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരെ അര്‍ജുന അവാര്‍ഡിനും രോഹിത് ശര്‍മയെ രാജീവ് ഗാന്ധി ഖേല്‍ രത്നാ പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്ത് ബിസിസിഐ. അഞ്ച് ടെസ്റ്റ് മാച്ചുകളിലായി 556 റണുകള്‍, 1657 ഒഡിഐ റണുകള്‍, ലോക കപ്പിലെ അഞ്ച് സെഞ്ചുറികള്‍ എന്നിവ പരിഗണിച്ചാണ് രോഹിത് ശര്‍മയെ ഖേല്‍ രത്ന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്.

പുരസ്‌കാരം ലഭിച്ചാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും, എംഎസ് ധോണിക്കും, വിരാട് കോഹ്ലിക്കും ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന നാലാമത് ക്രിക്കറ്റ് താരമായിരിക്കും രോഹിത് ശര്‍മ. ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

Top