ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാര്‍; ഗ്രേഡ് എ കരാര്‍ നേടി 4 വനിതാ താരങ്ങള്‍

ഇന്നലെയാണ് ബിസിസിഐയുടെ 2018-19 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചത്. പുരുഷ താരങ്ങളെ കൂടാതെ വനിതാ താരങ്ങളുടെ കരാറുമായ് ബന്ധപ്പെട്ട വിവരങ്ങളും ബിസിസിഐ പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. 20 വനിതാ താരങ്ങളാണ് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ സ്വന്തമാക്കിയത്. ഗ്രേഡ് എ, ബി, സി, എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് കരാറുകള്‍.

വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ മിഥാലി രാജ്, സ്മൃതി മന്ദാന, ഹര്‍മന്‍ പ്രീത് കൗര്‍, പൂനം യാദവ് എന്നിവര്‍ക്കാണ് വനിതാ താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന കരാറായ ഗ്രേഡ് എ കരാര്‍ ലഭിച്ചത്. ഇവര്‍ക്ക് ഒരു വര്‍ഷം 50 ലക്ഷം രൂപയാണ് ലഭിക്കുക. സീനിയര്‍ പേസ് ബൗളര്‍ ജുലന്‍ ഗോസ്വാമി, ജെമീമ റൊഡ്രീഗസ്, ദീപ്തി ശര്‍മ്മ എന്നിവരാണ് ബി ഗ്രേഡ് കരാര്‍ നേടിയ പ്രധാന താരങ്ങള്‍. 30 ലക്ഷം രൂപയാണ് ഈ താരങ്ങള്‍ക്ക് ലഭിക്കുക. വര്‍ഷം 10 ലക്ഷം രൂപ ലഭിക്കുന്ന ഗ്രേഡ് സി കരാറില്‍ വേദ കൃഷ്ണമൂര്‍ത്തി, ടനിയ ഭാട്ടിയ, രാധാ യാദവ്, ഹേമലത എന്നിവരു ഉള്‍പ്പെടുന്നു.

Top