ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഈ സീസണ്‍ മുതല്‍ ഐ.പി.എല്ലിലും

drs-,ipl

ന്യൂഡല്‍ഹി: ഈ സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡി.ആര്‍.എസ്) അവതരിപ്പിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കി. മികച്ച സാങ്കേതിക വിദ്യകളെല്ലാം ക്രിക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ ഡി.ആര്‍.എസിനെ മാത്രം പുറത്തിരുത്തേണ്ട ആവശ്യമില്ലെന്ന് ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തിനോട് വ്യക്തമാക്കി.

ഐ.പി.എല്ലില്‍ ഡി.ആര്‍.എസ് ഉപയോഗിക്കുന്നത് മുന്നില്‍കണ്ട് കഴിഞ്ഞ ഡിസംബറില്‍ പത്ത് അമ്പയര്‍മാരെക്കൂടി ബി.സി.സി.ഐ അമ്പയറിങ് പാനലിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് ഐ.സി.സിയുടെ അമ്പയര്‍മാരുടെ പരിശീലകന്‍ ഡെനീസ് ബേര്‍ണസും ഓസ്‌ട്രേലിയന്‍ അമ്പയറായ പോള്‍ റെയ്‌ഫെലും ചേര്‍ന്നാണ്.

Top