ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ് നല്‍കുമെന്ന് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയൻ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഞ്ചു കോടി രൂപ ബോണസ് നല്‍കുമെന്ന് ബി.സി.സി.ഐ. ഉടന്‍ തന്നെ ബോണസ് തുക സമ്മാനിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

‘ഓസ്‌ട്രേലിയയില്‍ പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന് അഞ്ചു കോടി രൂപ ബോണസ്സായി നല്‍കും. മികവാര്‍ന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഓസ്‌ട്രേലിയയില്‍ ടീം നേടിയത്. ആശംസകള്‍’ ജയ് ഷാ ട്വീറ്ററിലൂടെ കുറിച്ചു.

Top