2022 ലെ ഐപിഎല്ലില്‍ രണ്ട് ടീമുകൾ കൂടി ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനം

അഹമ്മദാബാദ്: 2022 ലെ ഐപിഎല്ലില്‍ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമായി. ഇതോടെ ഐപിഎല്‍ 10 ടീമുകളാക്കി വിപുലപ്പെടുത്തും. പുതിയ ടീമുകള്‍ക്കായി അപേക്ഷ ക്ഷണിക്കാനും കളിക്കാരുടെ ലേലം ഉറപ്പാക്കാനും ടീമുകള്‍ക്ക് തയാറെടുക്കാനും സമയം ലഭിക്കില്ലെന്നതിനാലാണ് ടീമുകളെ ഉൾപ്പെടുത്തുന്നത് 2022ലെ സീസണിലേക്കായി മാറ്റിവെച്ചത്.

ഇതോടെ ഇത്തവണ മെഗാ താരലേലം ഉണ്ടാകില്ലെന്നും ഉറപ്പായി. 2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സര ഇനമായി ഉള്‍പ്പെടുത്താനുള്ള ഐസിസി നീക്കത്തിന് പിന്തുണ നല്‍കാനും ബിസിസിഐ യോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചതിനാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പുരുഷ-വനിതാ താരങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും രാജീവ് ശുക്ലയെ ബിസിസിഐയുടെ പുതിയ വൈസ് പ്രസിഡന്‍റായി നിയമിക്കാനും യോഗം തീരുമാനിച്ചു. അതേസമയം, ഐസിസി ബോര്‍ഡില്‍ ഡയറക്ടറായി തുടരാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് യോഗം അനുമതി നല്‍കി.

Top