BCCI felicitates Virender Sehwag at Feroz Shah Kotla

യൂഡല്‍ഹി: വിരമിച്ച ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന് ബി.സി.സി.ഐയുടെ ആദരം. ഡല്‍ഹിയില്‍ ഇന്ന് തുടങ്ങുന്ന നാലാം ടെസ്റ്റിന് തൊട്ട് മുമ്പായാണ് വീരേന്ദര്‍ സേവാഗിനെ ആദരിച്ചത്. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ സേവാഗിന് ഉപഹാരം കൈമാറി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു,

1987 ന് ശേഷം ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പോലും തോല്‍ക്കാത്ത വേദിയാണ് ഫിറോസ് ഷാ കോട്‌ല. ഇതുവരെ കളി നടന്ന രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ ടീം പരമ്പരയും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് അവസാന മത്സരത്തിനിറങ്ങുന്നത്. ആദ്യ ടെസ്റ്റ് നടന്ന മൊഹാലിയിലും മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലുമാണ് ഇന്ത്യ വിജയിച്ചിരുന്നത്.

സ്പിന്‍ ബൗളിംഗിനെ അമിതമായി ഭയപ്പെട്ടാണ് രണ്ട് തോല്‍വികളും ദക്ഷിണാഫ്രിക്ക ക്ഷണിച്ചുവരുത്തിയത്. മൊഹാലി ടെസ്റ്റിനിടെ അടിവയറ്റിന് പരിക്കേറ്റ ഡേല്‍സ്റ്റെയ്ന്‍ പ്‌ളേയിംഗ് ഇലവനില്‍ ഉണ്ടാവില്ല. ഫോമിലല്ലാത്ത സ്റ്റ്യാന്‍ വാന്‍സിലിനെ ദക്ഷിണാഫ്രിക്ക ഒഴിവാക്കിയേക്കും.

Top