BCCI denies NOC to S Sreesanth for playing in Scotland

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി.

ഇതോടെ ശ്രീശാന്ത് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തില്ലെന്ന കാര്യത്തില്‍ ഏറെക്കൂറെ ഉറപ്പായി.

ശ്രീശാന്ത് തന്നെയായിരുന്നു ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് വരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി.

ടീം ഫൈവ് എന്ന ചിത്രത്തെക്കുറിച്ച് താരം ഫേസ്ബുക്കില്‍ ആരാധകരോട് സംസാരിക്കുന്നതിനിടയിലാണ് തിരിച്ചു വരവിനെക്കുറിച്ച് പങ്കുവെച്ചത്.

Top