സാമ്പത്തിക ക്രമക്കേട്, ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ എം.വി.ശ്രീധര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ എം.വി.ശ്രീധര്‍ രാജിവച്ചു.

സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തേതുടര്‍ന്ന് അന്വേഷണം നടന്നു വരുന്നതിനിടെയാണ് രാജി.

ബിസിസിഐ വൃത്തങ്ങള്‍ ശ്രീധര്‍ രാജി നല്‍കിയ വിവരം സ്ഥിരീകരിച്ചു.

ബുധനാഴ്ച ചേര്‍ന്ന ബിസിസിഐ ഭരണാധികാരികളുടെ യോഗം ശ്രീധറിന്റെ രാജി അംഗീകരിച്ചെന്നാണ് വിവരം. ശ്രീധര്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ തലപത്തിരുന്ന സമയത്ത് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.

Top