രവി ശാസ്ത്രിയുടേയും സംഘത്തിന്റേയും കരാര്‍ കാലാവധി നീട്ടാനൊരുങ്ങി ബിസിസിഐ

ന്ത്യന്‍ ടീമിന്റെ പരിശീലകരുടെ കരാര്‍ നീട്ടാനൊരുങ്ങി ബിസിസിഐ. ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടേയും, ടീമിന്റെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടേയും കരാറാണ് ബിസിസിഐ നീട്ടാനൊരുങ്ങുന്നത്.

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ പരിശീലകരുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് ഈ തീരുമാനം. അടുത്തകാലത്തായുള്ള ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനങ്ങളാണ് ഇപ്പോഴത്തെ പരിശീലകസംഘത്തിന്റെ കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെ കരാറുകള്‍ നീട്ടിയേക്കുമെന്നാണ് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരുടെ കരാറുകള്‍ നീട്ടാനാണ് ബിസിസിഐയുടെ നീക്കം. 2017 ല്‍ അനില്‍കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്.

Top