ഇത്തവണത്തെ ഐപിഎല്‍ പുതിയ ഫോര്‍മാറ്റില്‍; മാറ്റങ്ങളുമായി ബിസിസിഐ

BCCI

രാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചത് ഇന്നലെയാണ്. എന്നാല്‍ മുന്‍ സീസണുകളിലേതില്‍ നിന്ന് വ്യത്യസ്തമായ ഫോര്‍മാറ്റിലാകും ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയേക്കുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബിസിസിഐ പദ്ധതി പ്രകാരം ഈ സീസണില്‍ ഒരു ടീമിന് വെറും 3 ഹോം മത്സരങ്ങള്‍ മാത്രം വരുന്ന രീതിയില്‍ മത്സരക്രമം തയ്യാറാക്കാനാണ് തീരുമാനം. ടീമുകളുടെ ബാക്കിയുള്ള മത്സരങ്ങളെല്ലാം നിക്ഷ്പക്ഷ വേദികളിലാവും നടത്തുക. നേരത്തെ പൊതുതിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഐപിഎല്‍, വിദേശത്തേക്ക് മാറ്റുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍, അതിലും നല്ലത് നിക്ഷ്പക്ഷ വേദികളില്‍ ഇന്ത്യയില്‍ ത്തന്നെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണെന്ന് ഫ്രാഞ്ചൈസികളും അഭിപ്രായപ്പെട്ടിരുന്നു.

ഇത്തവണത്തെ ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് ഹോം – എവേ സമ്പ്രദായം വേണ്ടെന്ന് വെക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാകും.

ആറോളം നിക്ഷ്പക്ഷ വേദികള്‍ ഇതിനായി ബിസിസിഐ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. അടുത്ത മാസം മൂന്നാം തീയതിക്ക് മുന്‍പ് ഫിക്‌സ്ചറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ബിസിഐഐ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Top