ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കാൻ ബിസിസിഐ

സാമ്പത്തിക ഞെരുക്കം രൂക്ഷമായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കാൻ ബിസിസിഐ. ശ്രീലങ്കയുമായി ഉഭയകക്ഷി പരമ്പര കളിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് ടി-20 മത്സരങ്ങളാണ് ശ്രീലങ്കയുമായി കളിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി അറിയിച്ചത്.

Top