ബിസിസിഐയുടെ വിലക്കാണ് കരിയറില്‍ മാറ്റമുണ്ടാക്കിയതെന്ന് കെ എല്‍ രാഹുല്‍

മുംബൈ: കരണ്‍ ജോഹറുമൊത്തുള്ള ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് രാഹുലിനെയും ഹര്‍ദിക് പാണ്ഡ്യയേയും ബിസിസിഐ രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍, കരിയറില്‍ മികച്ച ഫോമില്‍ തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. ബിസിസിഐയുടെ വിലക്കാണ് കരിയറില്‍ വഴിത്തിരിവായതെന്നാണ് രാഹുല്‍ പറയുന്നത്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബിസിസിഐയുടെ വിലക്ക് കരിയറില്‍ വലിയ മാറ്റമുണ്ടാക്കി. 2019ന് ശേഷമാണ് ശരിക്കും തിരിച്ചറിവുണ്ടായത്. 11, 12 വര്‍ഷം കൂടി കരിയറില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ടീമിനുവേണ്ടി കളിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വളരെയേറെ സമ്മര്‍ദ്ദം ഒഴിവായി. ടീമിനുവേണ്ടി കൂടുതല്‍ മികച്ചത് ചെയ്യാന്‍ ആഗ്രഹിച്ചു. ചാമ്പ്യന്‍ ടീമിന്റെ ഭാഗമായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.” രാഹുല്‍ പറഞ്ഞു.

Top