കൊല്‍ക്കത്ത താരം റിങ്കു സിംഗിന് ബിസിസിയുടെ വിലക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉത്തര്‍പ്രദേശ് ബാറ്റ്‌സ്മാന്‍ റിങ്കു സിംഗിന് ബിസിസിയുടെ വിലക്ക്. ബിസിസിയുടെ അനുമതിയില്ലാതെ വിദേശ ടി20 ടൂര്‍ണമെന്റില്‍ കളിച്ചതിനാണ് റിങ്കുവിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് മാസത്തേക്കാണ് വിലക്ക്. അടുത്തിടെ അബുദാബിയില്‍ നടന്ന റമദാന്‍ ടി20 കപ്പിലായിരുന്നു റിങ്കു സിംഗ് ബിസിസിഐയില്‍ നിന്ന് അനുവാദം വാങ്ങാതെ പങ്കെടുത്തത്.

മൂന്ന് മാസം വിലക്ക് ഏര്‍പ്പെടുത്തിയത് കൂടാതെ ഇന്ത്യ എ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ശ്രീലങ്ക എ ടീമിനെതിരെ നടക്കുന്ന പരമ്പരയിലും ഇന്ത്യ എ ടീമിന് വേണ്ടി താരത്തിന് കളിക്കാനാവില്ല.

അബുദാബിയില്‍ നടന്ന റമദാന്‍ ടി20 കപ്പില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഫൈനലില്‍ 104 റണ്‍സെടുത്ത താരം രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

Top