ആവേശ് ഖാനോട് യുഎഈയില്‍ തുടരാന്‍ ആവശ്യപ്പെട്ട് ബിസിസിഐ; ഇന്ത്യന്‍ ടീമിനൊപ്പം ചേരും

ന്യൂഡല്‍ഹി: ഐപിഎല്ലിന് ശേഷം യുഎയില്‍ തുടരാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേശ് ഖാനോട് ബിസിസിഐ ആവശ്യപ്പെട്ടു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നെറ്റ് ബോളറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീരി പേസര്‍ ഉമ്രാന്‍ മാലിക്കിന് ശേഷം ടീമിനൊപ്പം ചേര്‍ക്കുന്ന രണ്ടാമത്തെ പേസറാണ് 24 കാരനായ ആവേശ്.

നിലവില്‍ നെറ്റ് ബോളറായാണ് ടീമിനൊപ്പം ചേരുന്നതെങ്കിലും സ്റ്റാന്റ് ബൈ താരമായി ആവേശിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റ് നേടിയ താരം നിലവിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ശരാശരി 140 മുതല്‍ 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന താരം കൂടിയാണ് ആവേശ്. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാറ്റിയ ടി20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് നടക്കുക. ഒക്ടോബര്‍ 24ന് പാകിസ്ഥാനതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

Top