റെയ്‌നയുടെ വിരമിക്കല്‍ തീരുമാനം അംഗീകരിച്ച് ബിസിസിഐ

suresh-raina-player

മുംബൈ: മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ വിരമിക്കാനുള്ള തീരുമാനം ബിസിസിഐ ഔദ്യോഗികമായി അംഗീകരിച്ചു. റെയ്നക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി ബിസിസിഐ ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

സാധാരണ ഗതിയില്‍ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബി.സി.സി.ഐയുമായി ബന്ധപ്പെടാറുണ്ട്. അത് റെയ്ന പിന്തുടര്‍ന്നിട്ടുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ഇന്ത്യക്കായി 18 ടെസ്റ്റ് മത്സരങ്ങളും 226 ഏകദിന മത്സരങ്ങളും 78 ടി20 മത്സരങ്ങളും കളിച്ച താരമാണ് റെയ്ന. 2011 ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ റെയ്ന 18ാം വയസിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. 23ാം വയസില്‍ ഇന്ത്യയെ ഏകദിന, ടി20 മത്സരങ്ങളില്‍ നയിച്ച റെയ്ന ഇന്ത്യയുടെ ടി20 ടീമിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്.

ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടിയ റെയ്ന ഈ മൂന്ന് ഫോര്‍മാറ്റിലും ശതകം കുറിച്ച ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്.

Top