ശ്രീ ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ക്യാപ്റ്റനുൾപ്പെടെ 6 പുതുമുഖങ്ങൾ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇരുപതംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റനുൾപ്പെടെ പുതുമുഖങ്ങൾ ആണ് ടീമിലുള്ളത്.വിരാട് കോലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഓപ്പണർ ശിഖർ ധവാനാണ് ടീമിനെ നയിക്കുക. പേസർ ഭുവനേശ്വർ കുമാറാണ് ഉപനായകൻ. വിക്കറ്റ് കീപ്പർമാരായി മലയാളി താരം സഞ്ജു സാംസണും ഇഷൻ കിഷനും ടീമിലുണ്ട്.

പൃഥ്വി ഷായും മനീഷ് പാണ്ഡെയും ടീമിൽ മടങ്ങിയെത്തിയപ്പോൾ ശ്രേയസ് അയ്യർ ഇടംപിടിച്ചില്ല. പരിക്ക് ഭേദമാവാത്തതിനാലാണ് ശ്രേയസിനെ പരിഗണിക്കാതിരുന്നത്. സ്പിന്നർ കുൽദീപ് യാദവ് ടീമിലുണ്ട്. ദേവ്ദത്ത് പടിക്കൽ, റിതുരാജ് ഗെയ്ക്വാദ്, കൃഷ്ണപ്പ ഗൌതം, നിധീഷ് റാണ, ചേതൻ സക്കറിയ, വരുൺ ചക്രവർത്തി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

Top