മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉപദേശകൻ?

ധാക്ക: മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിനെ ടെസ്റ്റ് ബാറ്റിങ് ഉപദേശകനാക്കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര മുതല്‍ സഞ്ജയ് ബംഗാറിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം തീരുമാനിക്കുന്നത്.

ഞങ്ങള്‍ ഇക്കാര്യം സഞ്ജയുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല സഞ്ജയെ കൂടാതെ മറ്റ് ചിലരും പരിഗണനിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റെഡ്ബോളില്‍ ബംഗ്ലാദേശ് ടീമിന്റെ പരിചയസമ്പത്ത് കുറവ് സഞ്ജയെ പരിശീലകനാക്കിയാല്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ബിസിബി ഉള്ളത്.

Top