ബി.ബി.സി.യുടെ കായിക പുരസ്‌കാരം പി.ടി. ഉഷയ്ക്ക്; പി.വി. സിന്ധുവിനും പുരസ്‌കാരം

ലണ്ടന്‍: കായിക താരം പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പി.ടി. ഉഷയ്ക്ക് നല്‍കിയത്. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനും പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്.

ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 1980 മുതല്‍ 1996 വരെ ഒളിമ്പിക് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തതാണ് പി.ടി. ഉഷ. 985 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 100, 200, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളിലും താരം സ്വര്‍ണം നേടി.

സിന്ധുവിനെ പുരസ്‌കാര നേട്ടത്തിന് അര്‍ഹയാക്കിയത് 2019 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീട നേട്ടമാണ്.

Top