ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം,ജീവനക്കാർക്ക് ബിബിസിയുടെ ഇ മെയിൽ സന്ദേശം

ഡൽഹി: ഇന്ത്യൻ നികുതി ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ബിബിസി ജീവനക്കാരോട് നിർദേശിച്ചു.ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശമയച്ചു.ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം.വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ല.എന്നാൽ ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും നിര്‍ദ്ദേശിച്ചു.അതേ സമയം ബിബിസി ഓഫീസുകളിലെ പരിശോധനയിൽ ആശങ്ക രേഖപ്പെടുത്തി എൻബിഡിഎ . മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവർത്തനം തടയരുത് എന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിന്‍റെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കും. ആദായനികുതി സർവേകൾ മാധ്യമങ്ങൾക്ക് മേലുള്ള പീഡനം ആയി മാറുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെത്തന്നെ ബാധിക്കുമെന്നും എൻബിഡിഎ ചൂണ്ടിക്കാട്ടി. ബിബിസിയുടെ മുംബൈ, ദില്ലി ഓഫീസുകളിലെ പരിശോധന ഇന്നും തുടരും

Top