ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നിരോധനം

ഡൽഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. അമൃത് പാൽ സിങ്, സിഖ് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടി.

കൂടാതെ പഞ്ചാബിൽ നിന്നുള്ള രണ്ട് ഡസനോളം മാധ്യപ്രവർത്തകരുടെ ട്വിറ്റർ അക്കണ്ടുകൾക്കും വിലക്കുണ്ട്. ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടർ കമൽദീപ് സിങ്, പ്രോ പഞ്ചാബ് ടിവിയുടെ ബ്യുറോ ചീഫ് ഗഗൻദീപ് സിങ്, സ്വതന്ത്ര മാധ്യമപ്രവർത്തകനായി സന്ദീപ് സിങ്, ജഗ്മീത് സിംഗ്, ലോക്‌സഭാ എംപി സിമ്രൻജീത് സിംഗ് മാൻ തുടങ്ങിയവരുടെ ട്വിറ്റർ ഹാൻഡിലുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

അധികൃതരുടെ നിർദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ട്വിറ്റർ അറിയിച്ചു. ആംനസ്റ്റി ഇന്റർനാഷണൽ, സിഖ് ഡയസ്‌പോറ കളക്ടീവ് തുടങ്ങിയ നിരവധി മനുഷ്യാവകാശ സംഘടനകൾ പഞ്ചാബിലെ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചതിനെതിരെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത് ഇന്റർനെറ്റ് എസ്എംസ് ഉൾപ്പെടയുള്ള സേവനങ്ങൾക്ക് പഞ്ചാബ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Top