BHAIYYAJI JOSHI STATEMENT

ഡല്‍ഹി : ഗോസംരക്ഷകര്‍ക്കെതിരായ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ആര്‍എസ്എസ് പരാമര്‍ശം മോദി ഒഴിവാക്കേണ്ടതായിരുന്നെന്ന് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. ദേശീയ ദിനപത്രമായ ഇന്ത്യന്‍ എക്‌സപ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗോസംരക്ഷകരില്‍ 80 ശതമാനവും വ്യാജന്മാരാണെന്നും അവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ നിയമനടപടി സ്വീകരിക്കണം എന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേയുള്ള ആക്രമണം വ്യപാകമാകുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രസ്താവന. ഗോസംരക്ഷകര്‍ എന്ന പേരില്‍ അനേകം സാമൂഹ്യവിരുദ്ധര്‍ രംഗത്തുണ്ട്.

അവര്‍ രാജ്യത്തിന്റെ മാനവികതയ്ക്ക് വിഷം കലക്കുകയാണ്. ഗോസംരക്ഷകരെ പിന്തുണയ്ക്കുന്നത് ആര്‍എസ്എസ് ആണെന്നുമാണ് മോദി ദില്ലിയില്‍ പറഞ്ഞത്. അടുത്ത ദിവസം തെലങ്കാനയില്‍ മോദി പ്രസ്താവന ആവര്‍ത്തിക്കുകയും ചെയ്തു

Top