ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരത്തെ തിരികെ എത്തിക്കാന്‍ ടച്ച് ടീമിന്റെ ക്യാമ്പെയിന്‍

ര്‍ജന്‍ റോബനെ തിരികെത്തിക്കാന്‍ ക്യാമ്പെയിന്‍ ആരംഭിച്ച് ഡച്ച് ടിമായ എഫ്‌സി ഗ്രോനിങ്കന്‍. ബുണ്ടല്‍ ലീഗ ചാമ്പ്യന്മാരായ ബയേണുമായുള്ള റോബന്റെ കോണ്ട്രാക്ട് അവസാമിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കവുമായി ഡച്ച് ക്ലബ്ബ് രംഗത്തെത്തിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ‘അര്‍ജന്‍ ഫോള്ളോ യുവര്‍ ഹാര്‍ട്ട് ‘ എന്ന പേരിലാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ബയേണിന്റെ ഇതിഹാസ താരത്തിനായുള്ള ക്യാമ്പെയിന്‍ ബയേണ്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

ഡച്ച് ക്ലബ്ബിലൂടെയാണ് റോബന്‍ കളിയാരംഭിക്കുന്നത്. എഫ്‌സി ഗ്രോങ്കനുവേണ്ടി 48 മത്സരങ്ങള്‍ കളിച്ച റോബന്‍ പിന്നീടാണ് പി.എസ്.വിയിലേക്കെത്തുന്നത്. 2009 ലാണ് റയല്‍ മാഡ്രിഡില്‍ നിന്നും 25 മില്യണിന് റോബന്‍ ബവേറിയയിലെത്തുന്നത്. പിന്നീടുള്ളത് ചരിത്രം. റോബന്റെ ഗോളിലാണ് വെംബ്ലിയില്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ടിണ്ടിനെ പരാജയപ്പെടുത്തി ബയേണ്‍ ചാമ്ബ്യന്‍സ് ലീഗുയര്‍ത്തുന്നത്.

Top