ബയേണ്‍ മ്യൂണിച്ച് വിടാന്‍ ഒരുങ്ങി പോര്‍ച്ചുഗീസ് താരം റെനറ്റോ സാഞ്ചസ്

ര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ച് വിടാന്‍ ഒരുങ്ങി പോര്‍ച്ചുഗീസ് താരം റെനറ്റോ സാഞ്ചസ്. ഇരുപത്തിയൊന്നുകാരനായ സാഞ്ചസ് പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയില്‍ നിന്നും കരിയര്‍ ആരംഭിച്ചയാളാണ്. യൂറോ കപ്പിലെ മാസ്മരിക പ്രകടനത്തോടെ അന്നത്തെ പോര്‍ച്ചുഗീസ് റെക്കോര്‍ഡ് കൈമാറ്റത്തുകയ്ക്കാണ് സാഞ്ചസ് ബയേണിലെത്തിയത്. എന്നാല്‍ പരിക്കാലും മറ്റ് പ്രശ്‌നങ്ങളാലും ബയേണില്‍ സ്ഥാനമുറപ്പിക്കാന്‍ സാഞ്ചസിന് സാധിച്ചില്ല.

സീസണിലാകെ വെറും 25 മത്സരം മാത്രമെ സാഞ്ചസ് കളിച്ചുള്ളു. പിന്നാലെ അടുത്ത സീസണില്‍ ഇംഗ്ലീഷ് ക്ലബ് സ്വാന്‍സി സിറ്റക്ക് ലോണില്‍ കൈമാറി. എന്നാല്‍ മധ്യനിര താരമായിട്ടും പാസിങ്ങിലെ പിഴവുകളും പരിക്കുകളും കാരണം സ്വാന്‍സിയിലും സ്ഥാനമുറപ്പാക്കാന്‍ സാഞ്ചസിന് സാധിച്ചില്ല. പിന്നീട് ഇക്കുറി ബയേണിലേക്ക് തിരിച്ചെത്തി.

ബയേണില്‍ അവസരം കുറയുകയും കിട്ടുന്ന അവസരങ്ങള്‍ പകരക്കാരനായി മാത്രം ഇറക്കുകയും ചെയ്യുന്നതോടെയാണിപ്പോള്‍ സാഞ്ചസ് ക്ലബ് വിടാനൊരുങ്ങുന്നത്. ലോണിലോ വില്‍പനയോ എങ്ങനെയെങ്കിലും എനിക്ക് മറ്റൊരു ക്ലബിലേക്ക് പോകണമെന്നാണ് താരം പറയുന്നത്.

Top