പുതുവത്സരത്തില്‍ മലയാളികള്‍ക്ക് നന്ദി അറിയിച്ച് ബയേണ്‍ മ്യൂണിക്

ലോക ഫുട്‌ബോളിനും ഫുട്‌ബോള്‍ താരങ്ങള്‍ക്കും മലയാളികള്‍ നല്‍കുന്ന സ്‌നേഹവും ആദരവും ചെറുതല്ല. രാജ്യങ്ങളെയും താരങ്ങളെയും സപ്പോര്‍ട്ടു ചെയ്യുന്നതിനൊപ്പം മികച്ച ക്ലബുകളെയും മലയാളികള്‍ പിന്തുണയ്ക്കാറുണ്ട്. ബാഴ്‌സ, റയല്‍, ബയണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി യുവന്റസ് തുടങ്ങിലോകത്തിലെ മികച്ച ക്ലബുകള്‍ക്കെല്ലാം കേരളത്തില്‍ ആരാധകരുണ്ട്. ഇന്ത്യന്‍ ആരാധകരെ, പ്രത്യേകിച്ച് മലയാളികളെ ഏറെ ബഹുമാനിക്കുന്നവരാണ് ക്ലബുകളും.

മലയാളികള്‍ക്ക് ഈ പുതുവത്സരത്തില്‍ ആദരവ് അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ജര്‍മന്‍ ലീഗ് ചമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ‘ഇന്ത്യക്കാരായ പ്രിയ ആരാധകരെ, 2018ല്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തതിന് നന്ദി’ എന്ന് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ടീം. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ പോസ്റ്റില്‍ മലയാളത്തില്‍ നന്ദി എന്ന് എഴുതി അറിയിച്ചിരിക്കുന്നതാണ്.

‘നന്ദി’ എന്ന് എഴുതിയിരിക്കുന്നത് ശരിയല്ലേയെന്നും ക്ലബ് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചു… ഇതിന് മറുപടിയുമായി നിരവധി മലയാളികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നേരത്തെയും ക്ലബുകളും രാജ്യങ്ങളും മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

Top