ഫ്രാങ്ക്ഫര്‍ട്ടിനോട് 5-1നാണ് തോല്‍വി ഏറ്റുവാങ്ങി ബയേണ്‍ മ്യൂണിക്ക്

യേണ്‍ മ്യൂണിക്കിന് ബുണ്ടസ് ലീഗയില്‍ തോല്‍വി. ഏഴാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫര്‍ട്ടിനോട് 5-1നാണ് തോറ്റത്. സീസണിലെ ലീഗ് മത്സരത്തിലെ ബയേണിന്റെ ആദ്യ തോല്‍വിയാണിത്. ജൂനിയര്‍ ദിന എബിംഡയുടെ വകയാണ് രണ്ട് ഗോളുകള്‍. ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന കളിയില്‍ ആദ്യപകുതിയില്‍തന്നെ മൂന്ന് ഗോളുകള്‍ നേടി ആതിഥേയര്‍ ആധിപത്യം ഉറപ്പിച്ചു. ഒമര്‍ മര്‍മൂഷ്, ജൂനിയര്‍ ദിന എബിംഡ, ഹ്യൂഗോ ലാര്‍സണ്‍ എന്നിവരാണ് ആദ്യ മൂന്ന് ഗോള്‍ നേടിയത്.

44-ാം മിനിറ്റില്‍ ജോഷ്വ കിമ്മിച് ബയേണിനായി ഗോള്‍ മടക്കിയതോടെ ആദ്യപകുതിയില്‍ 3-1 എന്ന നിലയുറപ്പിച്ചെങ്കിലും രണ്ടാം പകുതിയില്‍ എബിംഡ ഒരൂ ഗോള്‍കൂടി നേടി. 60-ാം മിനിറ്റില്‍ അന്‍സ്ഗര്‍ നൗഫ് കൂടി ഗോള്‍ നേടിയതോടെ 5-1 എന്ന നിലയില്‍ ബയേണ്‍ തോറ്റു.

അതേസമയം പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരേ ആസ്റ്റണ്‍ വില്ലയ്ക്ക് ഒരു ഗോള്‍ ജയം. ഏഴാംമിനിറ്റില്‍ ജോണ്‍ മക്ഗിന്‍ നേടിയ ഗോളിലാണ് ആസ്റ്റണ്‍ വില്ലയുടെ ജയം. ഇതോടെ ജയിച്ച് ലിവര്‍പൂളിനെ മറികടന്ന് ഒന്നംസ്ഥാനത്തെത്താമെന്ന ആഴ്സണലിന്റെ മോഹം സാധ്യമായില്ല. നിലവില്‍ 37 പോയിന്റ്സോടെ ലിവര്‍പൂളാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 36 പോയിന്റ്സുമായി ആഴ്സണല്‍ രണ്ടാമതും 35 പോയിന്റ്സുമായി ആസ്റ്റണ്‍ വില്ലയും ഉണ്ട്.

Top