ജര്‍മന്‍ കപ്പിന്റെ ഫൈനലില്‍ ഇടംപിടിച്ച് ബയേണ്‍ മ്യൂണിക്ക്‌

സെമിഫൈനലിലെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ബയേണ്‍ മ്യൂണിക്ക്‌ ജര്‍മന്‍ കപ്പിന്റെ ഫൈനലില്‍ ഇടംപിടിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രമനെ പരാജയപ്പെടുത്തിയാണ് ബയേണ്‍ ഫൈനലില്‍ കടന്നത്. അടുത്ത മാസം നടക്കുന്ന അവാസന മത്സരത്തില്‍ റെഡ്ബുള്‍ ലെയ്പ്‌സിഗാണ് ബയേണിന്റെ എതിരാളികള്‍.

പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ബയേണാണ് ആദ്യം ലീഡെടുത്തത്. ശേഷം തോമസ് മുള്ളറിലൂടെ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 63-ാം മിനിറ്റില്‍ ബയേണ്‍ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡില്‍ ബയേണ്‍ വിജയം പ്രതീക്ഷിച്ചിരിക്കെയാണ് ബ്രെമന്‍ തിരിച്ചടിച്ചത്. മത്സരത്തിന്റെ 74-ാം മിനിറ്റില്‍ ബയേണിന്റെ യുയു ഒസാക്കൊയും തൊട്ടടുത്ത മിനിറ്റില്‍ മിലോറ്റ് റാഷിചായുമാണ് ബ്രെമന്റെ ഗോളുകള്‍ക്ക് മറുപടി ഗോള്‍ നല്‍കിയത്.

മത്സരത്തിന്റെ 80-ാം മിനിറ്റില്‍ ബയേണ്‍ കിങ്സ്ലി കോമാനെ വീഴ്ത്തിയതിതോടെ ബയേണിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.

Top