ബുണ്ടസ്‌ലിഗ ഫുട്‌ബോള്‍; ഇത്തവണയും കിരീടം ബയേണ്‍ മ്യൂണിക്ക് തന്നെ !

ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ്‌ലിഗ ഫുട്‌ബോളിലെ നിര്‍ണായകമത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് കിരീടത്തിലേക്ക് അടുത്തു. ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. ഇതോടെ 28 കളിയില്‍ നിന്ന് ബയേണ്‍ മ്യൂണിക്ക് 64 പോയന്റും രണ്ടാംസ്ഥാനത്തുള്ള ഡോര്‍ട്മുണ്‍ഡിന് 57 പോയന്റുമാണുള്ളത്.

ആറുകളി ബാക്കിനില്‍ക്കെയാണ് ഡോര്‍ട്മുണ്‍ഡിനെതിരെ ബയേണ്‍ മ്യൂണിക്കിന് ഏഴുപോയന്റ് ലീഡ്.43ാം മിനിറ്റില്‍ ജോഷ്വ കിമ്മിച്ചാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. തുടര്‍ച്ചയായ എട്ടാം ബുണ്ടസ്‌ലിഗ കിരീടമെന്ന നേട്ടത്തിലേക്കാണ് ക്ലബ്ബ് അടുക്കുന്നത്.

Top