Bayern Munich are in the German Cup final

ബയേണ്‍ മ്യൂണിക് ജര്‍മ്മന്‍ കപ്പിന്റെ ഫൈനലില്‍ കടന്നു. വെര്‍ഡര്‍ ബ്രമനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബയേണ്‍ ട്രിപ്പിള്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കിയത്. അതേസമയം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു.

തോമസ് മുള്ളറുടെ ഇരട്ട ഗോള്‍ മികവിലാണ് ബയേണ്‍ മ്യൂണിക് ജര്‍മ്മന്‍ കപ്പിന്റെ ഫൈനലിലെത്തിയത്. മുപ്പതാം മിനിറ്റില്‍ മികച്ചൊരു ഹെഡ്ഡറിലൂടെയായിരുന്നു മുള്ളറുടെ ആദ്യ ഗോള്‍. എഴുപത്തിയൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയുടെ മുള്ളര്‍ ഗോള്‍ നേട്ടം രണ്ടാക്കി.

2013ലും 2014ലും ജര്‍മ്മന്‍ കപ്പില്‍ ജേതാക്കളായ ബയേണിന് കഴിഞ്ഞ സീസണില്‍ ഫൈനലിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹെര്‍താ ബെര്‍ലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് മത്സരത്തിലെ വിജയിയായിരിക്കും ഫൈനലില്‍ ബയേണിന്റെ എതിരാളികള്‍

ബുണ്ടേസ് ലീഗില്‍ പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്ന ബയേണ്‍ ചാംപ്യന്‍സ് ലീഗിന്റെ സെമിയിലുമെത്തിയിരുന്നു. അതേസമയം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ പത്തൊന്‍പതാം സ്ഥാനക്കാരായ ന്യൂകാസില്‍ യുണൈറ്റഡ് ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു. പതിനാലാം മിനിറ്റില്‍ അഗ്യൂറോയിലൂടെ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 31 ആം മിനിറ്റില്‍ അനീറ്റ ന്യൂകാസിലിനായി സമനില നേടി.

Top