ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബയേണ്‍ മ്യൂണിക്ക്

ബെല്‍ജിയം; ജര്‍മ്മന്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ബയേണ്‍ മ്യൂണിക്ക്. വോള്‍ഫ്ബര്‍ഗിനെതിരെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം. ഗനാബ്രേ(34), ലെവന്‍ഡോവസക്കി (37, 85), റൊഡ്രിഗാസ്(52), മുള്ളര്‍ (76), കിമ്മിച്ച് (82) എന്നിവരാണ് ബയേണിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ബയേണ്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഡോര്‍ട്ടമുണ്ടാണ് രണ്ടാം സ്ഥാനത്ത്. ബയേണിന്റെ അടുത്ത മത്സരം ലിവര്‍പൂളിനെതിരെയായിരിക്കും.

അതിനിടെ, ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജയം. ചീവോയെയാണ് മിലാന്‍ പരാജയപ്പെടുത്തിയത്. മിലാന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ജയത്തോടെ മിലാന്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്കെത്തി.

ലൂക്കാസ് ബിഗ്ലിയയും ക്രിസ്‌റ്റോഫ് പിയാറ്റേക്കുമാണ് മിലാനായി ഗോള്‍ നേടിയവര്‍. ജനുവരിയില്‍ ടീമിലെത്തിയ പോളണ്ട് താരം പിയാറ്റക്കിന്റെ എട്ടാം ഗോളാണിത്. ലീഗില്‍ യുവന്റസ്, നെപ്പോളി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.

Top