ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ തോല്‍വി(0-5)

ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസ് ലീഗിലും ചാംപ്യന്‍സ് ലീഗിലും വന്‍ ജയങ്ങള്‍ മാത്രം കൊയ്യുന്ന ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ തോല്‍വി. ജര്‍മ്മന്‍ കപ്പിന്റെ രണ്ടാം റൗണ്ടില്‍ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച്‌ ആണ് ബയേണിന് ഞെട്ടിക്കുന്ന തോല്‍വി നല്‍കിയത്. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബയേണിന്റെ തോല്‍വി. 21 മിനിറ്റിനിടെ ബൊറൂസിയാ മൂന്ന് ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍.

ജര്‍മ്മന്‍ ബുണ്ടസാ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബയേണിന് 12ാം സ്ഥാനക്കാരായ ബൊറൂസിയയോടുള്ള വമ്പന്‍ തോല്‍വി ചരിത്രത്തിലെ ഏറ്റവും വലുതാണ്. 1978ന് ശേഷം ആദ്യമായാണ് ബയേണ്‍ വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്. ബയേണിന്റെ സൂപ്പര്‍ താരങ്ങള്‍ എല്ലാം ഇന്ന് ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയിരുന്നു.

Top