ചാമ്പ്യന്‍സ് ലീഗില്‍ വിജയം തുടര്‍ന്ന് ബയേണ്‍

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയം തുടര്‍ന്ന് ജര്‍മ്മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്. ടര്‍ക്കിഷ് ചാമ്പ്യന്മാരായ ഗലറ്റ്സരെയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്. കിങ്സ്ലി കോമാനെയും ഹാരി കെയ്‌നും ജമാല്‍ മുസിയാലയും ഗോളുകള്‍ നേടി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബയേണ്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.

പോര്‍ച്ചുഗീസ് ചാമ്പ്യന്മാരായ ബെന്‍ഫീക എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് ക്ലബായ റയല്‍ സോസിഡാഡിനോട് തോറ്റു. എഫ്.സി കോപന്‍ഹാഗനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം നേടിയത്. ഹാരി മഗ്വേര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയഗോള്‍ നേടി.

ആര്‍ ബി സാല്‍സ്ബര്‍ഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാന്‍ തോല്‍പ്പിച്ചു. യൂണിയന്‍ ബെര്‍ലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പോളി പരാജയപ്പെടുത്തിയത്. സെവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ആഴ്‌സണലും വിജയം നേടി. ഗബ്രിയേല്‍ മാര്‍ട്ടിനലിയും ഗബ്രിയേല്‍ ജീസസും ഗണ്ണേഴ്‌സിനായി ഗോളുകള്‍ നേടി.

 

 

Top