bayen munchen

ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടെസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം. പത്തുപേരായി ചുരുങ്ങിയ ലീപ്‌സിഗിനെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ബയേണ്‍ പരാജയപ്പെടുത്തിയത്.

ബയേണ്‍ മ്യൂണിക്കിനായി തിയാഗോ അല്‍സാന്‍ഡറ(17), അലോന്‍സോ(25), ലെവന്‍ഡോസ്‌കി(45) എന്നിവരാണ് ഗോളുകള്‍ നേടിയത്.

ഫിലിപ്പ് ലാമിനെ ഫൗള്‍ ചെയ്തിന് വിംഗര്‍ എമില്‍ ഫോര്‍സ്‌ബെര്‍ഗ് ചുവപ്പ് കിട്ടി പുറത്തുപോയതാണ് ലീപ്‌സിഗിന് തിരച്ചടിയായത്.

Top