കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: ഇന്റര്‍പോളിന് കേരളാ പൊലീസ് കത്ത് നല്‍കി

കൊച്ചി: സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ സംസ്ഥാന പൊലീസ് ഇന്റര്‍പോളിന് കത്ത് നല്‍കി. സി ബി ഐ മുഖേനാണ് കത്ത് നല്‍കിയത്. രവി പൂജാരിയെ പിടികൂടിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരികരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

രവി പൂജാരിയെ ഏതു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്, ഏത് സംസ്ഥാത്തിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ് ചെയ്തത്, എന്നാണ് ഇന്ത്യയിലെത്തിക്കുക തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന പൊലീസ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് രവി പൂജാരിയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പൊലീസ് ഇന്റര്‍പോളിന് കത്ത് നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞ് ലീനാ മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ രവി പൂജാരിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യ കത്ത്.

Top