ബാറ്ററി ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ ; വില 63,555 രൂപ

യ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി – ബാറ്ററി ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യ ഇ-സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ദൂരം ഒടുന്ന ബാറ്ററി ഇ-സ്‌കൂട്ടറിന് 63,555 രൂപയാണ് വില. നിലവില്‍ നാഗ്പൂര്‍, ഹൈദരാബാദ്, അനന്ത്പുര്‍, കുര്‍നൂല്‍ നഗരങ്ങളിലാണ് മോഡല്‍ വില്‍പ്പനയ്ക്കെത്തുന്നത്.

അഞ്ചു നിറങ്ങളില്‍ പുതിയ ബാറ്ററി ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുടെ ആഢംബരം സ്‌കൂട്ടറിനുണ്ട്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബാറ്ററി ഇ-സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്. കീലെസ് ഇഗ്‌നീഷന്‍, ആന്റി – തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജര്‍ എന്നീ സംവിധാനങ്ങളും സ്‌കൂട്ടറിലുണ്ട്. ബാറ്ററി ഉപയോഗം, വേഗം, താപം, ഓഡോമീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡിസ്പ്ലേ വെളിപ്പെടുത്തും.

10 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം. ടയര്‍ അളവ് 90/100-10. 150 mm ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടര്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ബാറ്ററി ഇ-സ്‌കൂട്ടറിന്റെ പരമാവധി വേഗം. 48V 30Ah ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി സംവിധാനമാണ് മോഡലിന് ആവശ്യമായ ഊര്‍ജ്ജം പകരുന്നത്. ബാറ്ററി യൂണിറ്റിന്റെ ഭാരം 12 കിലോ. 64 കിലോയാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം.

Top