ഭീമ-കൊറേഗാവ് യുദ്ധം വെള്ളിത്തിരയിലേക്ക്; നിര്‍മ്മിക്കുന്നത് മുന്‍ ഐഎഎസ് ഓഫിസര്‍

ഭോപാല്‍: രണ്ട് നൂണ്ടാറ്റുമുമ്പ് നടന്ന ഭീമ-കൊറേഗാവ് യുദ്ധം സിനിമയാക്കാനൊരുങ്ങി മധ്യപ്രദേശിലെ മുന്‍ ഐ.എ.എസ് ഓഫിസര്‍. 1818 ജനുവരി ഒന്നിനായിരുന്നു ദലിത് ധീരതയുടെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഭീമ-കൊറേഗാവ് യുദ്ധം നടന്നത്. പേഷ്വ ബാജി റാവുവിന്റെ മറാത്ത സൈന്യമാണ് ബ്രിട്ടീഷ് ഇസ്റ്റിന്ത്യ കമ്പനിക്കെതിരെ യുദ്ധം ചെയ്തത്.

എന്നാല്‍, ഭീമ- കൊറേഗാവ് ഗ്രാമത്തിലെ മഹര്‍ വിഭാഗക്കാരായ ദലിതരെ താഴ്ന്നവരാണെന്ന വാദം മുന്നോട്ട് വച്ച് മറാത്ത സൈന്യത്തിനൊപ്പം ചേരാന്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് എണ്ണത്തില്‍ കുറവായിരുന്ന മഹര്‍ വിഭാഗക്കാര്‍ ഇസ്റ്റിന്ത്യ കമ്പനിയുടെ സൈന്യത്തിന്റെ ഭാഗമായി യുദ്ധം ചെയ്ത് പേഷ്വകളെ തുരത്തി.

ജാതീയതക്കെതിരെ ദലിത് ആത്മവീര്യത്തിന്റെയും ഉണര്‍വ്വിന്റെയും ഐതിഹാസിക മാനങ്ങളുള്ള ഇതിവൃത്തമായാണ് ഭീമ-കൊറേഗാവ് യുദ്ധം അറിയപ്പെടുന്നത്. ആ കാലഘട്ടത്തില്‍ ദലിതരെ ഏതു വിധത്തിലാണ് പരിഗണിച്ചിരുന്നത് എന്നതാണ് ചിത്രത്തിലൂടെ കാണിക്കാനുദ്ദേശിക്കുന്നതെന്നും ചരിത്രത്തെ ദൃശ്യവത്കരിക്കുന്നതിന് 2,500ഓളം പേര്‍ പണം സംഭാവന നല്‍കിയതായും 1993 ബാച്ച് ഐ.എ.എസ് ഓഫിസര്‍ ആയ രമേശ് തെറ്റെ പറഞ്ഞു.

Top