ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരമാരെന്ന് വെളിപ്പെുത്തി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി…ഇവരില്‍ ആരുമല്ല ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരമെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ വണ്‍ താരം കപില്‍ ദേവാണെന്ന് ഗവാസ്‌കര്‍ പറയുന്നു. എല്ലാവര്‍ക്കും മുകളിലാണ് കപിലിന്റെ സ്ഥാനമെന്ന് ഗവാസ്‌കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം കപിലാണ് എക്കാലത്തെയും മികച്ചവന്‍. എല്ലാക്കാലത്തും നമ്പണ്‍ വണ്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളി ജയിപ്പിക്കാന്‍ കപിലിനാവുമായിരുന്നു. വിക്കറ്റ് വീഴ്ത്താനാവും, അതുപോലെ സെഞ്ചുറി അടിക്കാനും 80 ഓ-90 ഓ റണ്‍സ് അതിവേഗം നേടാനും അദ്ദേഹത്തിന് കഴിയും. പന്തുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം കളിയില്‍ സ്വാധീനം ചെലുത്തി. ഫീല്‍ഡറെന്ന നിലയിലും തിളങ്ങി. അദ്ദേഹം എടുത്ത മനോഹര ക്യാച്ചുകള്‍ എങ്ങനെയാണ് മറക്കുക. അതുകൊണ്ടുതന്നെ സമ്പൂര്‍ണ ക്രിക്കറ്ററാണ് കപിലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Top