ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റിന് 64 റണ്‍സെന്ന നിലയിലാണ്. മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വീഴ്ത്തിയപ്പോള്‍ ഹേസല്‍വുഡും കമ്മിന്‍സും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

അലിക് അത്‌നാസെ എട്ട് റണ്‍സുമായും ജസ്റ്റിന്‍ ക്രീവ്‌സ് ആറ് റണ്‍സുമായും മടങ്ങി. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ കാവെം ഹോഡ്ജ് മൂന്ന് റണ്‍സുമായി ക്രീസിലുണ്ട്. മുന്‍നിര തകര്‍ന്നതോടെ ഇനി ഭേദപ്പെട്ട സ്‌കോറിലെത്തുകയാണ് വിന്‍ഡീസ് ലക്ഷ്യം.

സ്‌കോര്‍ബോര്‍ഡില്‍ വെറും ഒമ്പത് റണ്‍സുള്ളപ്പോള്‍ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിന്റെ വിക്കറ്റാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. അല്‍പ്പം പിടിച്ചുനിന്ന ശേഷം തഗെനരെയ്ന്‍ ചന്ദര്‍പോളും ക്രിക് മക്കെന്‍സിയും പുറത്തായി. ഇരുവരും 21 റണ്‍സ് വീതമെടുത്തു.

Top