ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

അഡ്ലൈഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ വിന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 26 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന കിര്‍ക്ക് മക്കെന്‍സിയിലാണ് വെസ്റ്റ് ഇന്‍ഡീസിന് ഇനിയുള്ള പ്രതീക്ഷകള്‍. ഓസീസിനായി പാറ്റ് കമ്മിന്‍സ് രണ്ടും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

13 റണ്‍സെടുത്ത അലിക്ക് അത്‌നാസെയുടെ വിക്കറ്റാണ് വിന്‍ഡീസിന് മൂന്നാമത് നഷ്ടമായത്. അത്‌നാസെയെ പുറത്താക്കിയ ജോഷ് ഹേസല്‍വുഡ് ടെസ്റ്റ് ക്രിക്കറ്റില്‍ 250 വിക്കറ്റ് തികച്ചു. ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തു.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സെത്തിയപ്പോഴേയ്ക്കും തഗെനരെയ്ന്‍ ചന്ദര്‍പോളിനെ നഷ്ടമായി. ആറ് റണ്‍സാണ് ചന്ദര്‍പോള്‍ നേടിയത്. പിന്നാലെ 14 റണ്‍സെടുത്ത് ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് പുറത്തായി. രണ്ട് പേരെയും പുറത്താക്കിയത് പാറ്റ് കമ്മിന്‍സാണ്.

Top