ഷാഹിദ് കപൂറിന്റെ ബാട്ടി ഗുല്‍ മീറ്റര്‍ ചാലു; ട്രെയിലര്‍ പുറത്തുവിട്ടു

ഷാഹിദ് കപൂര്‍, ശ്രദ്ധ കപൂര്‍, യാമി ഗൗതം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രം ബാട്ടി ഗുല്‍ മീറ്റര്‍ ചാലുവിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ട്രെയിലറില്‍ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമായ ശൈലിയിലാണ് സംസാരിക്കുന്നത്. ‘തെഹ്‌റ’ എന്ന പ്രയോഗമാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഷാഹിദും യാമിയും വക്കീലിന്റെ വേഷത്തിലാണ് എത്തുന്നത്. ആ നാട്ടിലെ ജനങ്ങള്‍ക്ക് വൈദ്യുതിയ്ക്കായി വാദിക്കുന്നവരാണ് ഇരുവരും.

ശ്രീ നാരായണ്‍ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഗരിമ, സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഹൈദര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ക്രിആര്‍ജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 21ന് തിയറ്ററുകളിലെത്തും.

Top