‘ഹാര്‍ഡ് ഹാര്‍ഡ്’; ബാട്ടി ഗുല്‍ മീറ്റര്‍ ചാലുവിലെ തകര്‍പ്പന്‍ ഗാനം പുറത്തിറങ്ങി

ബാട്ടി ഗുല്‍ മീറ്റര്‍ ചാലുവിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ഹാര്‍ഡ് ഹാര്‍ഡ് എന്നു തുടങ്ങുന്ന തകര്‍പ്പന്‍ ഗാനമാണ് പുറത്തുവിട്ടത്. ശ്രദ്ധ കപൂറും ഷാഹിദ് കപൂറുമാണ് ഗാനരംഗങ്ങളില്‍ ചുവടുവെയ്ക്കുന്നത്. സിദ്ധാര്‍ഥ-ഗരിമ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സച്ചേത്-പരംപരയാണ്. മികാ സിങ്, സച്ചേത് തന്‍ഡന്‍, പ്രകൃതി കകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

യാമി ഗൗതവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദര്‍ എന്ന ചിത്രത്തിലാണ് ശ്രദ്ധയും ഷാഹിദും ആദ്യമായി അഭിനയിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഗരിമ, സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ക്രിആര്‍ജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ നാരായണന്‍ സിങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ 21ന് തിയറ്ററുകളിലെത്തും.

Top