‘ബാട്ടി ഗുല്‍ മീറ്റര്‍ ചാലു’; ഷാഹിദ് കപൂര്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു

ഷാഹിദ് കപൂര്‍, ശ്രദ്ധ കപൂര്‍, യാമി ഗൗതം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രം ബാട്ടി ഗുല്‍ മീറ്റര്‍ ചാലുവിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ ഷാഹിദ് കപൂറിനെയാണ് കാണാന്‍ കഴിയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും. ഷാഹിദ് കപൂര്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഗരിമ, സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഹൈദര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ക്രിആര്‍ജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ നാരായണന്‍ സിങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ 21ന് തിയറ്ററുകളിലെത്തും.

Top