ജോണ്‍ അബ്രഹാം ചിത്രം ബത്‌ലാ ഹൗസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ത്യമേവ ജയതേയുടെ വിജയത്തിനു ശേഷം ജോണ്‍ അബ്രഹാമും നിഖില്‍ അദ്വാനിയും ഭുഷന്‍ കുമാറും ഒന്നിക്കുന്ന ചിത്രമാണ് ബത്‌ലാ ഹൗസ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ടി സീരീസ്, ഇമ്മായ് എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് ജെഎ എന്റര്‍ടെയ്ന്‍മെന്റ്, ബേക്ക് മൈ കേക്ക് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം 2019 ആഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. റിതേഷ് ഷാ ആണ് തിരക്കഥ. റിയല്‍ സ്റ്റോറി അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. ഡല്‍ഹി, ജയ്പൂര്‍, ലഖ്‌നൗ, മുംബൈ, നേപ്പാള്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.

Top