സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

കോട്ടയം: പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി ആൽബിൻ സാം ഫിലിപ്പ് (18) ആണ് മരിച്ചത്.

പുളിമൂട് പായിക്കാട് കടവിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനി റങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Top