പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു

ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കാട്ടിലേക്ക് തട്ടിക്കൊണ്ട് പോയി കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഒളിവില്‍പ്പോയ ബന്ധുവായ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കോളനിയില്‍ നിന്ന് രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവിലാണു പീഡിപ്പിക്കപ്പെട്ട നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തിയത്.

വായ് മൂടിക്കെട്ടിയാണു പ്രതി കുട്ടിയെ കാട്ടിലേക്കു കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്‌

Top