Bastian Schweinsteiger retires from Germany duty

ബെര്‍ലിന്‍: ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു.

2014 ലോകകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്ന ഷ്വെയ്ന്‍സ്റ്റീഗര്‍ മാഞ്ച്‌സറ്റര്‍ യുണൈറ്റഡിനായി കളി തുടരും. ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിലാണ് ഷ്വെയന്‍സ്റ്റീഗര്‍ അവസാനമായി ജര്‍മനിക്കു വേണ്ടി കളിച്ചത്.

മുപ്പത്തിയൊന്നുകാരനായ ഷ്വെയ്ന്‍സ്റ്റീഗര്‍ തന്റെട്വിറ്ററിലൂടെയാണ്‌ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ഇതുവരെ കൂടെ നിന്ന ആരാധകര്‍ക്കും പരിശീലകര്‍ക്കും ജര്‍മന്‍ ടീമിലെ സ്റ്റാഫിനും നന്ദി അറിയിക്കുന്നുവെന്നും തന്റെ ആരാധകര്‍ക്കായി എഴുതിയ കത്തില്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ കുറിച്ചു.

”നിങ്ങള്‍ക്ക് വേണ്ടി കളിച്ചത് ഏറ്റവും മഹത്തായ കാര്യമാണ്. നിങ്ങളുടെ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും ഞാന്‍ എന്നും ഓര്‍ക്കും. നിങ്ങളുടെ കൂടെയുള്ള എല്ലാ അനുഭവങ്ങള്‍ക്കും നന്ദി” കത്ത് അവസാനിപ്പിച്ചു കൊണ്ട് ഷ്വെയ്ന്‍സ്റ്റീഗര്‍ എഴുതി.

യൂറോ കപ്പ് സെമിഫാനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായ ജര്‍മനിയെ നയിച്ചത് ഷ്വെയ്ന്‍സ്റ്റീഗറായിരുന്നു. ദേശീയ ജേഴ്‌സിയില്‍ 12 വര്‍ഷത്തെ കരിയറിനാണ് ഇതോടെ വിരാമമായത്.

120 മത്സരങ്ങളില്‍ ജര്‍മനിക്ക് വേണ്ടി ബൂട്ടു കെട്ടിയ ഷ്വെയ്ന്‍സ്റ്റീഗര്‍ 24 ഗോളുകള്‍ നേടി. ജര്‍മന്‍ ക്ലബ്ബ് ബയറണ്‍ മ്യൂണിക്കിനായി 342 മത്സരങ്ങളില്‍ നിന്ന 42 ഗോളുകളും നേടിയിട്ടുണ്ട്

Top