യാക്കോബായ സഭ ഭരണത്തിൽ 35% സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിർദേശം നൽകി ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ

കൊച്ചി: യാക്കോബായ സഭയുടെ ഭരണ തലത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിത്യം ഉറപ്പാക്കാൻ തീരുമാനമായി. 35 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നല്‍കാനാണ് തീരുമാനം. 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാൻ യാക്കോബായ സഭാ അധ്യക്ഷൻ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ നിര്‍ദ്ദേശം നല്‍കി. ഏതാനും ഭദ്രാസനങ്ങളിൽ ഈ തീരുമാനം ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ചിലയിങ്ങളില്‍ ഇക്കാര്യം ഇതേവരെ പരിഗണിച്ചിട്ടില്ല.

യാക്കോബായ സഭയിലെ എല്ലാ ഇടവകകളിലും അടുത്തുവരുന്ന വാർഷിക പൊതുയോഗങ്ങളിലും സഭാതലത്തിലും, ഭദ്രാസന തലത്തിലും, ഇടവക തലത്തിലുമുള്ള എല്ലാ സമിതികളിലും തെരഞ്ഞെടുപ്പ് നടത്തുമ്പോൾ 35 ശതമാനം വനിതാ പ്രാതിനിധ്യം ഉറുപ്പു വരുത്തണമെന്നാണ് നിർദ്ദേശം. പള്ളി വികാരിമാര്‍ക്ക് ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സര്‍ക്കുലറിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Top