കൊറോണ;ഡബ്ല്യുഎന്‍‌ബി‌എ 2020 പതിവ് സീസണ്‍ മാറ്റിവച്ചു

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിമന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (ഡബ്ല്യുഎന്‍ബിഎ) 2020 പതിവ് സീസണ്‍ മാറ്റിവച്ചു.

അമേരിക്കയില്‍ കൊറോണയ്‌ക്കെതിരെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടുന്നതുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ തുടരുന്നതിനാല്‍ ഡബ്ല്യുഎന്‍ബിഎ അതിന്റെ പരിശീലന ക്യാമ്പുകളുടെ ആരംഭവും സാധാരണ സീസണും മെയ് 15 വരെ നീട്ടിവെക്കും.

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം, കൊറോണ വൈറസ് 181 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ യു.എസ്സിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത്.

Top