ഇന്ത്യന്‍ വനിത ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ പി.എസ്. ജീന വിവാഹിതയാകുന്നു

കല്‍പറ്റ: ഇന്ത്യന്‍ വനിത ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ പി.എസ്. ജീന വിവാഹിതയാകുന്നു. തൃശൂര്‍ ചാലക്കുടി മേലൂര്‍ സ്വദേശി ജാക്‌സണ്‍ ആണ് വരന്‍. ജൂലൈ 11ന് ചാലക്കുടിയിലാണ് വിവാഹം.

കഴിഞ്ഞദിവസം മനസ്സമ്മതം കഴിഞ്ഞിരുന്നു. ഇടവകയായ വയനാട്ടിലെ പന്തിപ്പൊയില്‍ അമലോല്‍ഭവ മാതാ പള്ളിയിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മനസ്സമ്മത ചടങ്ങ്.

കെ. എസ്.ബി- എം.എന്‍.സിയില്‍ പര്‍ച്ചേസ് എന്‍ജിനീയറാണ് ജാക്‌സണ്‍. പന്തിപ്പൊയില്‍ പാലനില്‍ക്കും കാലായില്‍ സിബി ജോസഫിന്റെയും ലിസിയുടെയും മകളായ ജീന ഒളിമ്പിക്‌സ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ വനിത ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റനാണ്.

തിരുവനന്തപുരത്ത് കെ.എസ്.ഇ.ബിയില്‍ സീനിയര്‍ അസിസ്റ്റന്റ് ആണ് ജീന. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു. വയനാട് ജില്ലയിലെ ഉള്‍പ്രദേശമായ പന്തിപ്പൊയിലില്‍ നിന്ന് അന്താരാഷ്ട്ര ബാസ്‌കറ്റ് ബോള്‍ താരമായി വളര്‍ന്നത് കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്നാണ്. സഹോദരി ജസ്ലിയും ബാസ്‌കറ്റ്‌ബോള്‍ താരമാണ്. സഹോദരന്‍ ജോബി.

Top